പരുത്തുംപാറ-ചിങ്ങവനം റോഡ് ടാർ ചെയ്തു: പിന്നാലെ കുത്തിപ്പൊളിച്ചു: സംഭവം കണ്ട് അമ്പരന്ന് നാട്ടുകാർ: എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള പ്രവേശന കവാടമായ സദനം കവലയിലാണ് പുത്തൻ റോഡ് കുത്തി പൊളിച്ചത്.

Spread the love

പരുത്തുംപാറ : കഴിഞ്ഞ ദിവസം ടാർ ചെയ്ത റോഡ് ഇന്നലെ കത്തിപ്പൊളിച്ചു. പരുത്തുംപാറ-ചിങ്ങവനം റോഡാണ് കുത്തി പൊളിച്ചത്.

എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള പ്രവേശന കവാടമായ സദനം കവലയിലാണ് പുത്തൻ റോഡ് കുത്തി പൊളിച്ചത്.

കഴിഞ്ഞ ദിവസം ടാർ ചെയ്ത റോഡ് കുത്തി പൊളിക്കുന്നതു കണ്ട് നാട്ടുകാർ അമ്പരന്നു. ഇതു നേരത്തേ ആകാമായിരുന്നല്ലോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
ടാറിങ് കഴിഞ്ഞയുടനെയാണോ കുത്തിപ്പൊളി എന്നും നാട്ടുകാർ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏന്തൊക്കെ പറഞ്ഞാലും ഇതൊന്നും നടക്കില്ല. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതാണ് കാരണം. ഒരു റോഡ് ടാർ ചെയ്യുന്നതിന് 6 മാസം മുൻപെങ്കിലും പദ്ധതി തയാക്കുന്നതാണ്.

ഇത്രയും മുൻകൂട്ടി അറിയാവുന്ന കാര്യത്തിന് കുഴിക്കൽ നേരത്തേയാക്കുന്നതിന്

തടസമൊന്നുമില്ല. പക്ഷേ വകുപ്പുകൾ തമ്മിൽ ബന്ധമില്ല എങ്കിൽ ഇതുപോലെ ടാർ ചെയ്തു കഴിഞ്ഞ് കുത്തിപ്പൊളിക്കും.