കുസാറ്റ് ക്യാമ്പസിനുള്ളിൽ ഓടിക്കൊണ്ടിരുന്ന ആഡംബര കാറിന് തീപിടിച്ചു, ഡ്രൈവർ ഇറങ്ങിയോടി

Spread the love

 

കൊച്ചി: കുസാറ്റ് ക്യാമ്പസിനുള്ളിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആഡംബര വാഹനമായ ജാഗ്വാർ ആണ് തീ പിടിച്ചത്. ഇന്ന് 2.45 ഓടെയാണ് സംഭവം. വർക്ക്ഷോപ്പിൽ നിന്ന് ട്രയൽ റണ്ണിനായി ഓടിക്കുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. കാർ പൂർണമായും കത്തി നശിച്ചു.

 

വാഹനത്തിൽ നിന്ന് ചെറിയ ചൂട് അനുഭവപ്പെട്ടപ്പോൾ തന്നെ ഡ്രൈവർ പുറത്തിറങ്ങി. തുടർന്ന് കാറിൻ്റെ ബോണറ്റ് തുറന്നു പരിശോധിച്ചു. പിന്നീട് തീ ആളി പടരുന്നത് കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

 

പാലക്കാട് സ്വദേശിയാണ് വാഹന ഉടമ. എന്നാൽ വർഷാപ്പിൽ നിന്ന് വണ്ടി ഓടിച്ച ഡ്രൈവറെ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group