video
play-sharp-fill
തളിപ്പറമ്പ് നാല് നായ്ക്കുഞ്ഞുങ്ങളെ വിഷംകൊടുത്തു കൊന്നു; പരാതി നല്‍കാനൊരുങ്ങി മൃഗക്ഷേമ പ്രവര്‍ത്തകര്‍

തളിപ്പറമ്പ് നാല് നായ്ക്കുഞ്ഞുങ്ങളെ വിഷംകൊടുത്തു കൊന്നു; പരാതി നല്‍കാനൊരുങ്ങി മൃഗക്ഷേമ പ്രവര്‍ത്തകര്‍

തളിപ്പറമ്പ് : തളിപ്പറമമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ നാല് നായ്ക്കുഞ്ഞുങ്ങളെ അജ്ഞാതർ വിഷം കൊടുത്തു കൊന്ന സംഭവത്തിൽ പരാതി നൽകാനൊരുങ്ങി മൃഗക്ഷേമ പ്രവർത്തകർ. ഇന്നലെ വൈകുന്നേരമാണ് മൃഗക്ഷേമ പ്രവര്‍ത്തകര്‍ നായ്ക്കുഞ്ഞുങ്ങളെ അവശനിലയില്‍ കണ്ടെത്തിയത്.

 

ഉടന്‍തന്നെ തളിപ്പറമ്പ് വെറ്ററിനറി ക്ലിനിക്കില്‍ എത്തിച്ചെങ്കിലും നാലും ചത്തു. ഇവിടെ ആനിമല്‍ ആൻഡ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ സംരക്ഷിച്ചുവരുന്ന നായ്ക്കളെയാണ് വിഷം കൊടുത്തുകൊന്നത്.

 

ഇറച്ചിയില്‍ വിഷം നല്‍കിയാണ് ഇവയെ കൊന്നതെന്ന് വെറ്ററിനറി സര്‍ജന്‍ പരിശോധനയ്ക്കുശേഷം വെളിപ്പെടുത്തിയെന്ന് മൃഗക്ഷേമ പ്രവര്‍ത്തകര്‍ പറയുന്നു.തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഷെല്‍ട്ടറുകള്‍ നിര്‍മിക്കണമെന്ന ആനിമല്‍ വെല്‍ഫേര്‍ ബോര്‍ഡിന്‍റെ നിര്‍ദേശം പാലിക്കാന്‍ നഗരസഭ തയാറാകാതെ വന്നതിനെ തുടര്‍ന്നാണ് മൃഗക്ഷേമ പ്രവര്‍ത്തകര്‍ ഇവയ്ക്ക് ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നഗരസഭയ്ക്ക് സര്‍ക്കാര്‍ ഈ ആവശ്യത്തിന് നല്‍കിയ ഫണ്ട് വകമാറ്റിയതാണ് ഇത്തരത്തില്‍ ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും നായ്ക്കുഞ്ഞുങ്ങളെ വിഷം കൊടുത്തുകൊന്നതിനെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും മൃഗക്ഷേമ പ്രവര്‍ത്തകർ പറഞ്ഞു.