പക്ഷികളോട് പാമ്പാടിയിലെ കർഷകർ അപേക്ഷിക്കുന്നു: പ്ലീസ് ഒന്നു പോയി തരുമോ ? വാഴക്കുല മൂക്കാൻ കിളികൾ സമ്മതിക്കില്ല: പച്ചക്കറി നട്ടാലുടൻ തിന്നു നശിപ്പിക്കും: പാമ്പാടിയിൽ കർഷകർക്കു പാരയായി കിളി ശല്യം
പാമ്പാടി :
നെടുങ്ങോട്ടുമല പ്രദേശത്ത് തത്ത ,കരീലപിടച്ചി തുടങ്ങിയ കിളികളുടെ ശല്യം മൂലം കർഷകർ ബുദ്ധിമുട്ടുന്നു.
വാഴക്കുലകൾ മൂക്കാൻ തുടങ്ങുന്നതിന് മുൻപു തന്നെ കിളികൾ ഭക്ഷണമാക്കുകയാണ്. പച്ചക്കറി തൈകൾ നട്ടാലുടൻ കൂമ്പ് ഇവ തീറ്റയാക്കുന്നു .
കാട വർഗത്തിൽ പെട്ട കരീലപെടച്ചി എന്ന കിളികളാണ് നാശ൦ കൂടുതൽ ഉണ്ടാക്കുന്നത് കൂട്ടമായി എത്തുന്ന ഇവർ കനത്ത നഷ്ടമാണ് കർഷകർക്ക് ഉണ്ടാക്കുന്നത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാടുവെട്ടിതെളിക്കാത്ത പറമ്പുകൾ ധാരാളം ഉള്ളത് ഇവ പെരുകാൻ കാരണമായി പണ്ടു പറമ്പുകളീൽ വ്യാപകമായി പേരയ്ക്ക മാങ്ങ ഉൾപ്പെടെ നിരവധി കായ്ഫലങ്ങൾ ഉണ്ടായിരുന്നത്
ഇല്ലാതായതോടെ കർഷകരുടെ കൃഷിയിടങ്ങൾ ഇവരുടെ വാസകേന്ദ്രങ്ങളായതായി
കർഷകനു൦ കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമായ എബി ഐപ്പ് പറഞ്ഞു.
പക്ഷിശല്യം മൂലം കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് പാമ്പാടിയിലെ കർഷകർ. കൃഷിയെ ശല്യം ചെയ്യുന്ന പക്ഷികളെ എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിലാണ് കർഷകർ.