തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു ; മഞ്ഞുകാലത്ത് പൂവുണ്ടാക്കുന്ന ഇത്തരം വിഷപ്പുല്ലുകള്‍ പശുക്കള്‍ കഴിക്കാതിരിക്കാൻ ക്ഷീര കര്‍ഷകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍മാർ
തൃശൂര്‍ : വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു. തൃശൂര്‍ വെള്ളപ്പായ ചൈന ബസാറിലാണ് വിഷപ്പുല്ല് കഴിച്ച് ക്ഷീര കര്‍ഷകന്‍റെ നാലു പശുക്കള്‍ ചത്തത്. ഇന്ന് രാവിലെയാണ് നാലാമത്തെ പശു ചത്തത്.
പ്രതീക്ഷിക്കാതെ വന്ന പ്രതിസന്ധിയിൽ നാല് പശുക്കളെ നഷ്ടപ്പെട്ട സങ്കടത്തിലാണ് കർഷകൻ വെളപ്പായ സ്വദേശി രവി. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണ് വില്ലനായത്. ബ്ലൂമിയ അഥവാ വേനൽ പച്ചയിനത്തിലെ പുല്ല് അമിതമായി കഴിച്ചതാണ് കാരണമെന്ന് പോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തി.
മഞ്ഞുകാലത്ത് പൂവുണ്ടാക്കുന്ന ഇത്തരം വിഷപ്പുല്ലുകള്‍ പശുക്കള്‍ കഴിക്കാതിരിക്കാൻ ക്ഷീരകർഷകർ ജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി ഡോക്ടർമാർ നിർദേശം നൽകി. സംഭവത്തെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം പശുക്കള്‍ ചത്ത സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത പശുക്കളെയും പരിശോധിച്ചു. . പശുക്കളുടെ പോസ്റ്റ്‍മോര്‍ട്ടത്തിൽ വിഷപ്പുല്ലിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചുവെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group