video
play-sharp-fill
പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി, സമൂഹമാധ്യമ അക്കൗണ്ടിലൂടെ പരിചയപ്പെട്ട യുവാവ് അറസ്റ്റിൽ

പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി, സമൂഹമാധ്യമ അക്കൗണ്ടിലൂടെ പരിചയപ്പെട്ട യുവാവ് അറസ്റ്റിൽ

 

മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരൂർ വെട്ടം സ്വദേശി നിഖിലിനെ (25) പോലീസ് അറസ്റ്റ് ചെയ്തു.

 

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ​ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത്. പിന്നീട് അധ്യാപകർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിഖിലിനെ തിരൂർ പോലീസ് അറസ്റ്റു ചെയ്യുന്നത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് നിഖിലിനെ പരിചയപ്പെടുന്നതെന്നും തുടർച്ചയായി പെൺകുട്ടിയെ വീട്ടിലെത്തി നിഖിൽ പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. ചൈൽഡ് ലൈനും കുട്ടിയുടെ മൊഴി പരിശോധിച്ചു.