video
play-sharp-fill

വിദേശ പൗരത്വ വിഷയം; രാഹുല്‍ഗാന്ധിക്ക് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്

വിദേശ പൗരത്വ വിഷയം; രാഹുല്‍ഗാന്ധിക്ക് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്

Spread the love

സ്വന്തംലേഖകൻ

കോട്ടയം : വിദേശ പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്.
2009 വരെ രാഹുല്‍ഗാന്ധിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ലണ്ടനിലെ കമ്പനിയില്‍ ബ്രിട്ടീഷ് പൗരനാണെന്ന് രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് വിശദീകരണം തേടിയത്.ബിജെപി നേതാവ് സുബ്രണ്യം സ്വാമിയാണ് പരാതി നല്‍കിയത്. വിശദീകരണം അറിയിക്കാന്‍ രാഹുല്‍ഗാന്ധിക്ക് ആഭ്യന്തരമന്ത്രാലയം രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.