video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeMainസന്നിധാനത്തെ കടകളിലും സ്ഥാപനങ്ങളിലും കർശന പരിശോധന; 143 കടകളിൽ നടത്തിയ പരിശോധനയിൽ 26 കടകൾക്കെതിരെ കേസ്;...

സന്നിധാനത്തെ കടകളിലും സ്ഥാപനങ്ങളിലും കർശന പരിശോധന; 143 കടകളിൽ നടത്തിയ പരിശോധനയിൽ 26 കടകൾക്കെതിരെ കേസ്; പിഴയിനത്തിൽ 1,47,000 രൂപ ഈടാക്കി; തുടർച്ചയായി നിയമലംഘനം നടത്തുന്ന കടകളെ കണ്ടെത്തി കരിമ്പട്ടികയിൽ ഉൾപ്പെടുത്തും

Spread the love

പത്തനംതിട്ട: ഡ്യൂട്ടി മജിസ്ട്രേറ്റിന്റെയും ലീഗൽ മെട്രോളജി വകുപ്പിന്റെയും നേതൃത്വത്തിൽ സന്നിധാനത്തെ കടകളിലും സ്ഥാപനങ്ങളിലും പരിശോധന ക൪ശനമാക്കി. ജനുവരി 7 മുതൽ 12 ഉച്ചവരെയുള്ള കണക്ക് പ്രകാരം 143 കടകളിൽ പരിശോധന നടത്തി.

26 കേസുകളെടുത്തു. 1,47,000 രൂപ പിഴ ഈടാക്കി. ജനുവരി 11 ന് മാത്രം 68,000 രൂപ പിഴ ഈടാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കടകൾ, അധിക വില ഈടാക്കിയത്, അളവിലും തൂക്കത്തിലും കൃത്രിമം തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്.

13 പേരടങ്ങുന്ന രണ്ട് സ്ക്വാഡുകളായാണ് പരിശോധന. റവന്യൂ, ലീഗൽ മെട്രോളജി, സപ്ലൈകോ, ആരോഗ്യം എന്നീ വകുപ്പുകളാണ് സംയുക്ത സ്ക്വാഡിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുകയും തുട൪ച്ചായി നിയമലംഘനം കണ്ടെത്തുകയും ചെയ്യുന്ന ഹോട്ടലുകളെയും സ്ഥാപനങ്ങളെയും കരിമ്പട്ടികയിൽപ്പെടുത്തി അടുത്ത വ൪ഷങ്ങളിൽ സന്നിധാനത്ത് വ്യാപാരം നടത്തുന്നതിൽ നിന്ന് ഒഴിവാക്കും.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments