video
play-sharp-fill

ബൈക്കിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ; ഇയാളിൽനിന്ന് 1.208 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു; എക്സൈസ് സംഘത്തെ കണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു; ഇയാൾക്കായി അന്വേഷണം ഊർജിതം

Spread the love

കൊല്ലം: കടയ്ക്കലിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 1.208 കിലോഗ്രാം കഞ്ചാവുമായി ചിറയിൻകീഴ് പഴയകുന്നുമ്മേൽ സ്വദേശി ശരത് കുമാറി(29)നെ അറസ്റ്റ് ചെയ്തു.

ശരത്തിനൊപ്പം സുഹൃത്തും ബൈക്കിൽ വരികയായിരുന്നു. എക്സൈസ് സംഘത്തെ കണ്ടതും സുഹൃത്ത് രാഹുൽ രാജ് യൂണിഫോമിലുള്ള എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.

ഇയാളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ്.എ.കെ യുടെ നേതൃത്വത്തിലായിരുന്നു ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഷാനവാസ്‌.എ.എൻ, പ്രിവന്റീവ് ഓഫീസർ ബിനീഷ് റ്റിറ്റി, സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ്, മാസ്റ്റർ ചന്ദു, ബിൻസാഗർ, നിഷാന്ത്, നന്ദു. എസ് സജീവൻ, വനിത സിവിൽ എക്സൈസ് ഓഫീസർ രോഹിണി എന്നിവർ കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.