എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി 9 വർഷത്തിനു ശേഷം പിടിയിൽ: കുമ്പഴയിൽ ഹോട്ടൽ ജോലിക്കാരനായി കഴിയവേയാണ് പിടിയിലായത്

Spread the love

ആലപ്പുഴ: ഒന്‍പത് വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം പ്രതി പിടിയില്‍. 2016 ല്‍ അരൂർ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പള്ളുരുത്തി സ്വദേശിയും കേസ്

video
play-sharp-fill

രജിസ്റ്റർ ചെയ്യുന്ന സമയം അരൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്നതുമായ ജസ്റ്റിൻ ആണ് 9 വർഷം ഒളിവില്‍ കഴിഞ്ഞ ശേഷം പിടിയിലായത്.

എട്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച ശേഷം ജസ്റ്റിൻ ഒളിവില്‍ പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസ് അരൂർ പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല.

സംഭവത്തിനുശേഷം മഹാരാഷ്ട്ര, പൂനെ, കാർവാർ, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചിരുന്ന പ്രതി പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലെ ഒരു ഹോട്ടലില്‍ ജോലി

നോക്കി വരവേയാണ് പൊലീസ് പിടികൂടിയത്. അരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിജു പി എസ്, സബ് ഇൻസ്പെക്ടർ ഗീതുമോള്‍ എസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.