
തൃശ്ശൂർ: പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടരക്കൊടി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹാഷിർ ആണ്.
പറവൂർ സ്ത്രീ പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തി രണ്ടര കോടി തട്ടിയെടുക്കാൻ നീക്കം. യുട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
വ്യവസായിയുടെ പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ്, ആലുവയിലെ മനുഷ്യാവകാശ പ്രവർത്തകനെ അറസ്റ്റ് ചെയ്തത്. പോലീസിൽ പരാതി നൽകിയ ശേഷവും വ്യവസായിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നുള്ള അന്വേഷണത്തിൽ ആറു പേരെ പോലീസ് പിടികൂടി. പീഡനക്കേസിൽ ഇരയായ യുവതിയും വ്യവസായിയും വിളിച്ചതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. യുവതിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.



