ഈരാറ്റുപേട്ടയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ വെയിറ്റിംങ് ഷെഡിലേക്ക് ഇടിച്ചുകയറി വ്യവസായിക്ക് ദാരുണാന്ത്യം ; കാറിലുണ്ടായിരുന്നവർ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ

Spread the love

ഈരാറ്റുപേട്ട : കാർ വെയിറ്റിംങ് ഷെഡിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ഈരാറ്റുപേട്ട നടയ്ക്കലിലാണ് വാഹനാപകടം ഉണ്ടായത്.

വെയ്റ്റിംങ് ഷെഡിൽ ഇരിക്കുകയായിരുന്ന ഈരാറ്റുപേട്ട സ്വദേശിയായ വ്യവസായി മഠത്തിൽ അബ്ദുൽഖാദറാണ് മരിച്ചത്. വെയിറ്റിംഗ് ഷെഡിൽ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു ഇദ്ദേഹം. സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ വെയറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിലുണ്ടായിരുന്നവർ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു.