video
play-sharp-fill
മഹാകുംഭമേള നടക്കാനിരിക്കെ 13 വയസുകാരിയെ സംഭാവനയായി സ്വീകരിച്ച സന്യാസിക്ക് പണികിട്ടി: സന്യാസിയെ പുറത്താക്കി: പെൺ കുട്ടിയെ തിരികെ വീട്ടുകാർക്ക് നൽകി.

മഹാകുംഭമേള നടക്കാനിരിക്കെ 13 വയസുകാരിയെ സംഭാവനയായി സ്വീകരിച്ച സന്യാസിക്ക് പണികിട്ടി: സന്യാസിയെ പുറത്താക്കി: പെൺ കുട്ടിയെ തിരികെ വീട്ടുകാർക്ക് നൽകി.

ഡല്‍ഹി: പ്രയാഗ്രാജില്‍ മഹാകുംഭമേള നടക്കാനിരിക്കെ 13 വയസുകാരിയെ സംഭാവനയായി സ്വീകരിച്ച സന്യാസിയെ പുറത്താക്കി.
ജുന അഖാഢയാണ് മഹാന്ത് കൗശല്‍ ഗിരിയെ ഏഴ് വർഷത്തേക്ക് പുറത്താക്കിയത്. സന്യാസിനിയാക്കുന്നതിനായി ഇയാള്‍ സംഭാവനയായി സ്വീകരിക്കുകയായിരുന്നു.

അഖാഢയുടെ നേതൃത്വം വെള്ളിയാഴ്ച വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. തുടർന്ന് സന്യാസിനി വേഷത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയായിരുന്നു.പെണ്‍കുട്ടിയെ സംഭാവനയായി സ്വീകരിച്ച സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായത്.

കുടുംബം സ്വമേധയ സംഭാവനയായി കുട്ടിയെ തനിക്ക് കൈമാറുകയായിരുന്നുവെന്നാണ് മഹാന്ത് കൗശല്‍ ഗിരിയുടെ പ്രതികരണം. തുടർന്ന് ഗൗരിയെന്ന പേര് പെണ്‍കുട്ടിക്ക് താൻ നല്‍കുകയും ചെയ്തു. മതപരമായ കർമ്മങ്ങള്‍ ചെയ്യാനും പെണ്‍കുട്ടിയെ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ വാദങ്ങളൊനും മുഖവിലക്കെടുക്കാൻ ജുന അഖാഢ തയാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം പുറത്തറിഞ്ഞതോടെ ജുന അഖാഢക്കെതിരെ വലിയ പ്രതിഷേധം ഉയർന്നു. ഇതിന് പിന്നാലെ ഇത്തരം പ്രവർത്തികള്‍ക്ക് തങ്ങള്‍ എതിരാണെന്ന പ്രസ്താവനയുമായി അഖാഢ രംഗത്തെത്തുകയും സന്യാസിക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു.

ജുനവരി 13ന് മഹാ കുംഭമേളയിലെ ആദ്യ സ്നാനം നടക്കാനിരിക്കെയാണ് ജുന അഖാഢയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്. കുംഭമേളക്കുള്ള ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് യു.പി സർക്കാർ നേരത്തെ അറിയിച്ചിരുന്നു.