തിരുവനന്തപുരം നഗരമധ്യത്തിലെ ലോഡ്ജിൽ സ്വകാര്യ ചാനലിലെ ജീവനക്കാരനും യുവതിയും മരിച്ച നിലയിൽ; യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നി​ഗമനം

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

video
play-sharp-fill

സ്വകാര്യ ചാനലിലെ ജീവനക്കാരാനാണ് മരിച്ച യുവാവ്. കുമാർ, ആശ എന്നിവരാണ് മരിച്ചത്. കുമാർ സ്വകാര്യ ടി വി ചാനലിൽ ക്യാമറമാനാണ്.

യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയമെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോഡ്ജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.