
കുട്ടനാട്∙ തൊഴിലുറപ്പു ജോലിക്കിടെ പാമ്പു കടിയേറ്റു സ്ത്രീ മരിച്ചു. നീലംപേരൂർ കിഴക്കേ ചേന്നങ്കരി കടുമ്പിശേരി വീട്ടിൽ സുലോചന ആണു (തിലോത്തമ -58) മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ നീലംപേരൂർ പഞ്ചായത്ത് 10-ാം വാർഡിൽ ജോലി ചെയ്തു കൊണ്ടിരുന്ന പത്തിൽമുട്ടു ചിറയിലെ പുല്ലു നീക്കം ചെയ്യുന്നതിനിടെയാണ് അണലിയുടെ കടിയേറ്റത്.
കൂടെ ഉണ്ടായിരുന്നവർ ഉടൻ തിലോത്തമയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്കാരം ഞായറാഴ്ച 2 നു കൃഷ്ണപുരം എസ്എൻഡിപി ശാന്തിതീരം ശ്മശാനത്തിൽ. ഭർത്താവ് :ദാസപ്പൻ. മക്കൾ: അനന്തു ദാസ്, ആതിര. മരുമകൻ: വിപിൻ.