
വിഴിഞ്ഞം: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ്. അമ്പലത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിഷ്ണു ബാബുവിനെതിരെയാണ് കേസെടുത്തത്ത്.
ആറുമാസം മുമ്പ് വിദ്യാർഥിനിയുടെ വീട്ടില്‍ വച്ച് പീഡിപ്പിക്കൻ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനി ബന്ധുവിനൊപ്പമെത്തി പരാതി നല്‍കിയത്.
സംഭവത്തെക്കുറിച്ച് വിശദാന്വേഷണം തുടരുന്നുവെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. പോക്സോ കേസില്‍ ആരോപണ വിധേയനായ വിഷ്ണു ബാബുവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാവിലെ പാർട്ടിയുടെ നേമം മണ്ഡലം കമ്മിറ്റി കൂടിയ അടിയന്തര യോഗത്തിലായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.