ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവും ; 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ ; അക്ഷര്‍ പട്ടേൽ വൈസ് ക്യാപ്റ്റന്‍ ; പേസര്‍ മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തി ; ടീമില്‍ ഋഷഭ് പന്തില്ല

Spread the love

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരക്ക് 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് നായകനാകുന്ന ടീമില്‍ മുഖ്യ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. അക്ഷര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. ടീമില്‍ ഋഷഭ് പന്തില്ല.

പേസര്‍ മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തി. 2023 നവംബറില്‍ ഏകദിന ലോകകപ്പിലാണ് ഷമി അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ 11 വിക്കറ്റും വിജയ് ഹസാരെ ട്രോഫിയില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് അഞ്ചു വിക്കറ്റും നേടി ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. ധ്രുവ് ജുറലാണ് ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ നിതീഷ് റെഡ്ഡിയും ടീമിലെത്തി.

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (നായകന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍ (വിസി), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി , വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്നോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 22ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ആദ്യ മത്സരം. 25ന് ചെന്നൈ, 28ന് രാജ്‌കോട്ട്, 31ന് പുനെ, രണ്ടിന് വാഖഡെ എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. ഇംഗ്ലണ്ടിനെതിരെ മൂന്നു ഏകദിന പരമ്പയും കളിക്കുന്നുണ്ട്.