
ആലത്തൂർ: പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് എട്ടുവർഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
നെന്മാറ വക്കാവ് കിഴക്കം പാടത്ത് പ്രമോദിനെയാണ് (41) ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സന്തോഷ് കെ. വേണു ശിക്ഷിച്ചത്. പിഴ അടക്കുന്നപക്ഷം തുകയുടെ പകുതി അതിജീവിതക്ക് നൽകാനും പിഴ അടക്കാത്തപക്ഷം ഒമ്പതുമാസം അധിക തടവും അനുഭവിക്കണം.
2023 ഏപ്രിൽ 10ന് പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രമം നടത്തിയെന്നാണ് കേസെടുത്തിരിക്കുന്നത്. നെമ്മാറ എസ്.ഐ വിവേക് നാരായണനാണ് അന്വേഷണം നടത്തി കുറ്റപ്പത്രം സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group