
തിരുവനന്തപുരം : രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന സ്പേസ് ഡോക്കിംഗ് പരീക്ഷണവുമായി ഐഎസ്ആർഒ മുന്നോട്ട്. സ്പേഡെക്സ് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം ഒന്നര കിലോമീറ്ററിൽ നിന്ന് അഞ്ഞൂറ് മീറ്ററിലേക്ക് കുറച്ചു.
അടുത്ത പടിയായി അകലം 225 മീറ്ററിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ ഈ ഘട്ടത്തിൽ വച്ചാണ് സാങ്കേതിക പ്രശ്നമുണ്ടായതും ദൗത്യം മാറ്റിവയ്ക്കേണ്ടി വന്നതും.
രണ്ട് വട്ടം മാറ്റി വയ്ക്കേണ്ടി വന്നതിനാൽ തന്നെ കൂടുതൽ കരുതലോടെയാണ് ഐഎസ്ആർഒ ഇപ്പോൾ ദൗത്യവുമായി മുന്നോട്ട് നീങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group