play-sharp-fill
ന​വ​ജാ​ത ശി​ശു​ക്ക​ളെ മോ​ഷ്ടി​ച്ചു​വി​റ്റ ന​ഴ്സ് അ​റ​സ്റ്റി​ൽ

ന​വ​ജാ​ത ശി​ശു​ക്ക​ളെ മോ​ഷ്ടി​ച്ചു​വി​റ്റ ന​ഴ്സ് അ​റ​സ്റ്റി​ൽ

സ്വന്തംലേഖകൻ

നാ​മ​ക്ക​ൽ: ത​മി​ഴ്നാ​ട്ടി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ളെ മോ​ഷ്ടി​ച്ച് വി​റ്റി​ട്ടു​ണ്ടെ​ന്ന് അ​വ​കാ​ശ​വാ​ദം ന​ട​ത്തി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന റി​ട്ട. ന​ഴ്സ് അ​റ​സ്റ്റി​ൽ. നാ​മ​ക്ക​ൽ സ്വ​ദേ​ശി അ​മു​ത​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ​ക്കൊ​പ്പം ഭ​ർ​ത്താ​വും ആം​ബു​ല​ൻ​സ് ഡ്രൈ​വ​റും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ വി​ൽ​പ്പ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന അ​മു​ത​യു​ടെ ശ​ബ്ദ സ​ന്ദേ​ശം അ​ടു​ത്തി​ടെ വൈ​റ​ലാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​മി​ഴ്നാ​ട് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പെ​ൺ​കു​ഞ്ഞു​ങ്ങ​ളെ 2.75 ല​ക്ഷം രൂ​പ​യ്ക്കാ​ണ് വി​റ്റി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ കു​ട്ടി​ക​ൾ കാ​ണാ​ൻ ഭം​ഗി​യു​ള്ള​താ​ണെ​ങ്കി​ൽ മൂ​ന്നു ല​ക്ഷം രൂ​പ വ​രെ ല​ഭി​ക്കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ആ​ൺ​കു​ട്ടി​ക​ളെ മൂ​ന്നു ല​ക്ഷം രൂ​പ​യ്ക്കാ​ണ് വി​റ്റ​ത്. ഭം​ഗി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് 3.75 മു​ത​ൽ നാ​ല് ല​ക്ഷം വ​രെ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം കു​ട്ടി​ക​ളു​ടെ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ധി​ക​മാ​യി 70,000 രൂ​പ കൂ​ടി ന​ൽ​കി​യാ​ൽ ത​യാ​റാ​ക്കി ന​ൽ​കു​മെ​ന്നും ഇ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് കു​ട്ടി​ക​ളെ ക​ട​ത്തു​ന്ന​തി​ൽ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് താ​ൻ സ്വ​മേ​ധ​യാ വി​ര​മി​ക്ക​ൽ നേ​ടു​ക​യാ​യി​രു​ന്നെ​ന്ന് അ​വ​ർ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.