ആവശ്യമായ ഫണ്ട് ഉണ്ടായിട്ടും റിട്ടയർ ചെയ്ത ബാങ്കു ജീവനക്കാരുടെ പെൻഷൻ പരിഷ്കരിക്കുന്നില്ല:കനറാ ബാങ്ക് റിട്ടയറീസ് ഫോറം കോട്ടയം ജില്ലാ സമ്മേളനം
കോട്ടയം:ബാങ്കുകളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കണമെന്ന് കെ.എസ്.ടി.എ ഹാളിൽ ചേർന്ന കനറാ ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ
സമ്മേളനം ആവശ്വപ്പെട്ടു. സമ്മേളനം സി.ബി.ആർ.എഫ് സംസ്ഥാന പ്രസിഡൻ്റ് കെ വി ജോർജ് ഉദ്ഘാടനം ചെയ്തു.
ബാങ്കുകൾക്ക് ഒരു സാമ്പത്തിക ബാധ്യതയും വരാതെ പെൻഷൻ പരിഷ്ക്കരിക്കുവാൻ ആവശ്യമായ തുക പെൻഷൻ ഫണ്ടിൽ ഉണ്ടായിട്ടും പരിഷ്‌ക്കരണം അനുവദിക്കാത്തത് റിട്ടയർ ചെയ്ത ബാങ്ക് ജീവനക്കാരോട് കാട്ടുന്ന കടുത്ത അനിതിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടി കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എ.കെ.ബി. ആർ.എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സി നാരായണൻ, സി.ബി.ആർ.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി വി ശ്രിധരൻ നായർ, സി.ബി.ആർ.എഫ് സംസ്ഥാന കമ്മറ്റിയംഗം എൻ പി ഷാജി, സി.ബി.എസ്.യു കേന്ദ്ര കമ്മറ്റിയംഗം യു അഭിനന്ദ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സി.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി എം എസ്സ് മുരളിധരൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ ജോസഫ് ജോർജ് കണക്കും അവതരിപ്പിച്ചു.
വിരമിച്ച ബാങ്ക് ജീവനക്കാരുടെ പെൻഷൻ പരിഷ്കരിക്കുക, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക, സീനിയർ സിറ്റിസൻസിൻ്റെ ട്രെയിൻ യാത്ര സൗജന്യ നിരക്ക് പുനഃസ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
പി കെ ശരത്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സംമ്മേളനത്തിൽ സി.ബി.ആർ.എഫ് സംസ്ഥാന കമ്മറ്റിയംഗം എബ്രഹാം തോമസ്സ് അനുശോചന പ്രമേയം അവതരിപ്പിച്ചു, ആർ എ എൻ റെഡ്യാർ സ്വാഗതവും പി കെ ശരത്ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികളയി –
ജില്ല പ്രസിഡൻ്റ് – പി കെ ശരത്ചന്ദ്രൻ , വൈസ് പ്രസിഡൻ്റ് – നിർമ്മല റെയ്ച്ചൽ കുരുവിള, സെക്രട്ടറി – എം എസ്സ് മുരളിധരൻ, ജോയിൻ്റ് സെക്രട്ടറി – ജോസഫ് ജെ നാസ്സർ.
ട്രഷർ – ജോസഫ് ജോർജ്.
11 പേർ അടങ്ങുന്ന ജീല്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.