video
play-sharp-fill
മലയാളി ജവാനെ ദുരൂഹ സാഹചര്യത്തിൽ ഒഡീഷയിലെ താമസ സ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

മലയാളി ജവാനെ ദുരൂഹ സാഹചര്യത്തിൽ ഒഡീഷയിലെ താമസ സ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഒഡീഷ : മലയാളി സി.ഐ.എസ്.എഫ് ജവാനെ ഒഡീഷയിലെ താമസ സ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂർ തലശേരി തിരുവങ്ങാട് രണ്ടാം ഗേറ്റ് ചാലിയ യു.പി. സ്‌കൂളിന് സമീപം താമസിക്കുന്ന പാറഞ്ചേരി ഹൗസിൽ അഭിനന്ദിനെ (22)യാണ് ദൂരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വയം വെടിയുതിർത്തതാകാം മരണകാരണമെന്ന് സംശയിക്കുന്നതായി തലശ്ശേരി ടൗൺ പൊലിസ് പറഞ്ഞു. മരണവിവരം അറിഞ്ഞ് അഭിനന്ദിന്റെ ബന്ധുക്കൾ ഒഡീഷയിലേക്ക് തിരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group