video
play-sharp-fill
‘വസ്ത്രധാരണ സ്വാതന്ത്ര്യം അതിരു കടക്കരുത്, നടിയുടെ വസ്ത്രങ്ങൾ മാന്യതയുടെ അതിർവരമ്പ് ലംഘിച്ചു’: ഹണി റോസിന് മറുപടിയുമായി രാഹുൽ ഈശ്വർ

‘വസ്ത്രധാരണ സ്വാതന്ത്ര്യം അതിരു കടക്കരുത്, നടിയുടെ വസ്ത്രങ്ങൾ മാന്യതയുടെ അതിർവരമ്പ് ലംഘിച്ചു’: ഹണി റോസിന് മറുപടിയുമായി രാഹുൽ ഈശ്വർ

 

കൊച്ചി: നടി ഹണി റോസിന് മറുപടിയുമായി രാഹുൽ ഈശ്വർ. താൻ ഒരാൾക്കെതിരെയും അസഭ്യമായ വാക്കുകൾ പറഞ്ഞിട്ടില്ലെന്നും, ഹണി റോസിനെതിരെ മറ്റൊരാളോട് മോശമായി കമന്റുകൾ രേഖപ്പെടുത്താൻ പറഞ്ഞിട്ടില്ലെന്നും, അങ്ങനെ ഉണ്ടെങ്കിൽ തനിക്കെതിരെ വിചാരണ കൂടാതെ നടപടികളെടുക്കാനും ജയിലിൽ പോകാൻ തയ്യാറുമെന്ന് വെല്ലുവിളിച്ചു രാഹുൽ.

 

ഹണി റോസിന്റെ വസ്ത്രധാരണത്തിനെതിരെയും രാഹുൽ രംഗത്തെത്തി. നടിയുടെ വസ്ത്രങ്ങൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നുവെന്ന് പറഞ്ഞ രാഹുൽ വസ്ത്രധാരണ സ്വാതന്ത്ര്യം അതിരുകടക്കരുത് എന്നും ആവശ്യപ്പെട്ടു. മാത്രമല്ല ഹണി റോസും ബോബി ചെമ്മണ്ണൂരും വിമർശനങ്ങൾക്ക് അതീതമാണെന്നും നടിയെ വിമർശിക്കാൻ തനിക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്നും രാഹുൽ പറഞ്ഞു.

 

ബോബി ചെമ്മണ്ണൂരിനെതിരെ താൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനാണ് രാഹുൽ ഈശ്വർ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് രാഹുലിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് ഹണി റോസ് വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ പൊതുബോധം തൻ്റെ നേരെ തിരിയണം എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്‌ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുൽ ചെയ്യുന്നതെന്നും ഹണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group