പത്തനംതിട്ട നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം: ചികിത്സ നൽകാൻ വൈകിയതിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്

Spread the love

 

പത്തനംതിട്ട: നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണത്തിൽ പത്തനംതിട്ട ജനറൽ ആശുപ്രതിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്. അമ്മുവിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടർ, ഓർത്തോ ഡോക്ടർ, ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.

video
play-sharp-fill

 

ചികിത്സ നൽകാൻ വൈകിയെന്ന് ആരോപിച്ച് അമ്മുവിന്റെ പിതാവായ സജീവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

 

നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. അമ്മുവിനെ ആദ്യം പ്രവേശിപ്പിച്ചത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആയിരുന്നു. നില ഗുരുതമായതോടെ ആശുപത്രി അധികൃതർ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റെഫർ ചെയ്തു. മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേയായിരുന്നു അമ്മുവിന്റെ മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group