നെൽകൃഷിയെകുറിച്ച് പഠിക്കാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിൽ പാടമൊരുക്കി: വിതയുൽസവം നടത്തി: വൈക്കം അക്കരപ്പാടം ഗവൺമെൻറ് യുപി സ്കൂളാണ് വേറിട്ട കൃഷി പാഠങ്ങൾ പഠിപ്പിക്കുന്നത്.

Spread the love

വൈക്കം: നെൽകൃഷിയെ കുറിച്ച് കുട്ടികൾക്ക് മനസിലാക്കാൻ സ്കൂളിൽ പാടമൊരുക്കി കൃതിയിറക്കുന്നു.അക്കരപ്പാടം ഗവൺമെൻറ് യുപി സ്കൂളിൽ തയാറാക്കിയ കരപാടത്ത് വിതയുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് ബിജു ഉദ്ഘാടനം ചെയ്തു. നെൽകൃഷിയുടെ

video
play-sharp-fill

വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് പരിചിതമാക്കി കൊടുക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

അക്കരപ്പാടം എന്ന ഗ്രാമത്തിൽ ഇപ്പോൾ നെൽകൃഷി അന്യമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ വേണ്ടി സ്കൂളിൽ തന്നെ കര നെൽ കൃഷിക്ക് ആവശ്യമുള്ള സ്ഥലം ഒരുക്കി എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളിലെ നെൽപ്പാടത്ത് നടന്ന വിതയുത്സവത്തിൽ കർഷകരുടെ വേഷത്തിൽ എത്തിയ കുട്ടികൾ കൗതകമുണർത്തി. വിതയുത്സവത്തിൽ പിടിഎ പ്രസിഡണ്ട് പി .വി കിഷോർ കുമാർ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ ടി. പ്രസാദ് ,ബ്ലോക്ക് മെമ്പർ ഒ .എം .ഉദയപ്പൻ ,സ്കൂൾ വികസന സമിതി ചെയർമാൻ എ .പി . നന്ദകുമാർ, പി .എൻ . ദാസൻ , കെ. ലക്ഷ്മണൻ സ്കൂൾ ഹെഡ്മാസ്റ്റർ ഇ. ആർ.

നടേശൻ, അനുഷ. വി , കെ.എ അഞ്ജു,പ്രസീന ശങ്കർ ,സ്മിത മേനോൻ സജീവ് വഞ്ചൂര ത്തിൽ എന്നിവർ നേതൃത്വം നൽകി.