എടവണ്ണപ്പാറയിൽ ഡ്യൂട്ടിക്കിടെ ഹോം ഗാർഡിന് മർദനം ; യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

Spread the love

എടവണ്ണപ്പാറ :മലപ്പുറം എടവണ്ണപ്പാറയിൽ ഡ്യൂട്ടിക്കിടെ ഹോം ഗാർഡിന് മർദനം. വാഴക്കാട് പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഉണ്ണിക്കൃഷ്ണനാണ് മർദ്ദനമേറ്റത്.

എടവണ്ണപ്പാറ സ്വദേശി സജീം അലി എന്നയാളാണ് ഹോം ഗാർഡിനെ മർദിച്ചത്. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

എന്താണ് ഹോം ഗാർഡിനെ മർദിക്കാനുണ്ടായ കാരണം എന്ന് വ്യക്തമല്ല. സംഭവ സമയത്ത് പ്രതി ലഹരിയിലായിരുന്നു എന്നും, പ്രതി ലഹരിക്ക് അടിമയായ വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group