
രാവിലെ ഉണർന്ന ഉടൻ ചായയോ കാപ്പിയോ കുടിക്കുന്നവരാണ് മിക്ക മലയാളികളും. രാവിലെ ചായ കുടിക്കാതെ ഒരു ജോലിയും ചെയ്യാൻ കഴിയാത്തവരുമുണ്ട്. എന്നാൽ ചായയോ കാപ്പിയോ അല്ല ഒരുദിവസം തുടങ്ങുമ്പോൾ ആദ്യം കുടിക്കേണ്ടതെന്ന് പറയുകയാണ് വിദഗ്ധർ. പകരം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കാനാണ് വിദഗ്ധർ നിർദേശിക്കുന്നത്. ഇത് ശരീരത്തിന് വളരെ നല്ലതാണ്.
വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും. കുടലിന്റെ ആരോഗ്യത്തിനും രാവിലെ ഉണർന്ന ഉടൻ വെള്ളം കുടിക്കുന്ന ശീലം നല്ലതാണ്. വണ്ണം കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ ചർമ സൗന്ദര്യത്തിനും ഇത് സഹായിക്കും. ചർമ്മത്തിന് തിളക്കം നൽകുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ ഇത് സഹായിക്കുകയും ചെയ്യുന്നു.ഉറക്കമുണർന്നയുടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും.
മസ്തിഷ്ക പ്രവർത്തനങ്ങളെ മികച്ച രീതിയിൽ നിലനിർത്തുന്നതിനും ശരീരത്തിൽ ജലാംശം നിലനിർത്താനും ഇത് നല്ലതാണ്. ശരീരത്തിന്റെ രക്തയോട്ടം വർദ്ധിപ്പിക്കാൻ ചെറിയ ചൂടുവെള്ളം രാവിലെ കുടിക്കുക. ഒപ്പം ശരീരത്തെ റിലാക്സ് ചെയ്യിക്കാനും ഇത് സഹായിക്കും. എന്നാൽ ചൂട് അധികമാകാനും പാടില്ല. ഇത് ശരീരത്തിന് ദോഷം ചെയ്യും. ശരീരത്തിന്റെ മൊത്തത്തിലുള്ള മെറ്റബോളിസം കൂട്ടാൻ ചെറുചൂട് വെള്ളത്തിന് സാധിക്കും. ഇത് കൂടുതൽ കലോറി ശരീരത്തിൽ നിന്ന് പുറംതള്ളാനും കാരണമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group