കോട്ടയം നഗരസഭ മാലിന്യ സംസ്കരണം ഹരിത കർമ്മസേന യൂസർഫീ കാർഡ്, മാലിന്യ സംസ്കരണ കലണ്ടർ എന്നിവയുടെ വിതരണ ഉദ്ഘാടനം നടത്തി ; ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു
കോട്ടയം: കോട്ടയം നഗരസഭ മാലിന്യ സംസ്കരണം ഹരിത കർമ്മസേന യൂസർഫീ കാർഡ്, മാലിന്യ സംസ്കരണ കലണ്ടർ എന്നിവയുടെ വിതരണ ഉദ്ഘാടനം നടത്തി. ഇന്നലെ ഉച്ചയ്ക്ക് 2 രണ്ടുമണിക്ക് നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജി രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ സാബു മാത്യു, ജിഷ ജോഷി, എം പി സന്തോഷ് കുമാർ, എം എസ് വേണു കുട്ടൻ, കെ യു രഘു, മുൻസിപ്പൽ സെക്രട്ടറി ബി അനിൽകുമാർ എന്നിവർ ആശംസ അറിയിച്ചു.
കൗൺസിലർമാരായ സരസമ്മാൾ, ടി.എൻ മനോജ്, ദീപ മോൾ, ലിസി കുര്യൻ, ധന്യ ഗിരീഷ്, ഷീല സതീഷ്, ഷൈനി, പി ഡി സുരേഷ്, അജിത്ത് പൂഴിത്തറ, ഷീന ബിനു, എൻ എൻ വിനോദ്, ജോസ് പള്ളിക്കുന്നേൽ, ബിജുകുമാർ എന്നിവർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0