
ഡല്‍ഹി: മഹാരാഷ്ട്രയില്‍ പെർഫ്യൂം കുപ്പി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. പാല്‍ഘർ ജില്ലയിലെ ഒരു ഫ്ലാറ്റില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.
പെർഫ്യൂം കുപ്പികളിലെ എക്സ്പെയറി ഡേറ്റ് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്.
മുംബൈയുടെ പ്രാന്ത പ്രദേശമായ നലാസോപോരയിലെ റോഷ്ണി അപ്പാർട്ട്മെന്റില്‍ 112ാം നമ്ബർ മുറിയിലാണ് അപകടം. മാഹിർ വഡാർ(41), സുനിത വഡാർ(38), കുമാർ ഹർഷവർധൻ വഡാർ(9), കുമാരി ഹർഷദ വഡാർ(14) എന്നിവർക്കാണ് പരിക്കേറ്റത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റവരില്‍ ഒരാളെ ലൈഫ് കെയർ ആശുപത്രിയിലും മറ്റുള്ളവരെ ഓസ്കാർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.അടുത്തിടെ മഹാരാഷ്ട്രയില്‍ വാഷിങ്മെഷീൻ പൊട്ടിത്തെറിച്ച് അപകടം നടന്നിരുന്നു. വാസിയിലാണ് സംഭവം. അപകടം സമയത്ത് വീട്ടിലുണ്ടായിരുന്ന സ്ത്രീ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.