മാനദണ്ഡം പാലിക്കാതെ നടന്ന കൂട്ട സ്ഥലംമാറ്റ നടപടി പിൻവലിക്കണമെന്ന് കെ.ജി.എം.സി.ടി.എ

Spread the love

തിരുവനന്തപുരം: മാനദണ്ഡം പാലിക്കാതെ നടന്ന സ്ഥലമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് സർക്കാർ മെഡിക്കല്‍ കോളജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ. കേരളത്തിലെ സർക്കാർ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിന്റെ ഭാവിയെ തകർക്കുന്ന തരത്തിലുള്ള അശാസ്ത്രീയമായ കൂട്ട സ്ഥലംമാറ്റ ഉത്തരവാണ് ഇതെന്നും അതിനാൽ ഈ ഉത്തരവ് പിൻവലിക്കണമെന്നും സർക്കാർ മെഡിക്കല്‍ കോളജ് അധ്യാപക സംഘടന ആവശ്യപ്പെട്ടു.

കാസർകോട് മെഡിക്കല്‍ കോളേജിലേക്ക് 42 ഉം, വയനാട് മെഡിക്കല്‍ കോളേജിലേക്ക് 29 ഉം പേരെ സ്ഥലം മാറ്റിയ ശേഷം അടുത്ത ദിവസം തന്നെ ചുമതല ഏറ്റെടുക്കാനുള്ള ഉത്തരവാണ് ഇറക്കിയത്.

 

ഇത് പുനപരിശോധിക്കണമെന്നും കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടു. ഈ മെഡിക്കല്‍ കോളജുകളില്‍ കേരള ആരോഗ്യ സർവകലാശാല പരിശോധനക്കും നാഷനല്‍ മെഡിക്കല്‍ കമ്മീഷന്റെ നടപടി പൂർത്തിയാക്കാനും വേണ്ടി സർക്കാർ പുതിയ തസ്തിക അനുവദിച്ച്‌ നിയമനം നടത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

പുതിയ തസ്തികളില്‍ പുതിയ നിയമനം നടത്താതെ തൃശൂർ, കോഴിക്കോട്, മഞ്ചേരി, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ളവരെ സ്ഥലം മാറ്റുന്നതോടെ അവിടങ്ങളിലെ രോഗീപരിചരണത്തെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥ ഉണ്ടാകും. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ചികിത്സക്കും അധ്യാപനത്തിനും ആവശ്യമായ ഡോക്ടർമാർ ഇല്ലാത്തപ്പോള്‍ തന്നെയുള്ള ഈ സ്ഥലം മാറ്റം സ്ഥിതി ഗുരുതരമാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

 

നേരത്തെ തന്നെ, സർക്കാർ ഇത്തരത്തിലുളള നടപടികള്‍ കൈക്കൊണ്ടപ്പോള്‍ കെ.ജി.എം.സി.ടി.എ പ്രത്യക്ഷ സമരത്തിന് ഇറങ്ങാതിരുന്നത് കേരളത്തിലെ മെഡിക്കല്‍ കോളജുകളുടെ പദവിക്ക് കോട്ടം തട്ടാതിരിക്കാനും വിദ്യാർഥികളുടെ ഭാവിക്ക് പ്രശ്നം ഉണ്ടാകാതിരിക്കാനുമായിരുന്നു.എന്നാല്‍ കാലങ്ങളായി തുടർന്ന് വരുന്ന, എൻ.എം.സിയെ പറ്റിക്കുന്ന തരത്തിലുളള ഇത്തരം നടപടിക്കെതിരെ സമരത്തിന് കെ.ജി.എം.സി.ടി.എ സമരത്തിന് ഇറങ്ങേണ്ട അവസ്ഥയിലുമാണ്.