വില്‍പ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി ലോഡ്ജില്‍ നിന്നും രണ്ട് യുവതികൾ പിടിയിൽ ; ഇവരിൽ നിന്ന് പിടികൂടിയത് 4.9362 ഗ്രാം എം ഡി എം എ

Spread the love

കൊച്ചി : ലോഡ്ജില്‍ നിന്നും രാസലഹരിയുമായി രണ്ട് യുവതികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശിനി ഗായത്രി അനില്‍കുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ.ബിജിമോള്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

video
play-sharp-fill

വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായാണ് യുവതികള്‍ പിടിയിലായത്. 4.9362 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്നും പിടിച്ചെടുത്തു.

കൊച്ചി ഡി.സി.പി. അശ്വതി ജിജിക്ക്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതികള്‍ കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നർക്കോട്ടിക് സെല്‍ എ.സി.പി. കെ.എ. അബ്ദുല്‍സലാമിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീം പോണേക്കര ഭാഗത്തുള്ള ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഗായത്രിയും ബിജിമോളും കുടുങ്ങിയത്.