മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സൗജന്യ നിയമ സഹായം ; കോട്ടയം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ മനോന്യായ കേന്ദ്രം വോളണ്ടിയർ പരിശീലനം നടത്തി
കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സൗജന്യ നിയമ സഹായം നൽകുന്നതിനായി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ മനോ ന്യായ കേന്ദ്രം പരിശീലന പരിപാടി നടത്തി.
മാനസിക വെല്ലുവിളിയുള്ളവർ സമൂഹത്തിൽ നിരവധി പ്രതിബന്ധങ്ങൾ നേരിടുന്നുണ്ടെന്നും അവർക്ക് വേണ്ടിയുള്ള സൗജന്യ നിയമ സഹായ പദ്ധതി നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും കോട്ടയം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എം മനോജ് അഭിപ്രായപ്പെട്ടു.
പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ജി. പ്രവീൺ കുമാർ, മെൻ്റൽ ഹെൽത്ത് ആക്ട് സംബന്ധിച്ചും ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് റോഷ്നി എച്ച്, ഭിന്നശേഷി നിയമങ്ങളെ പറ്റിയും മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. വർഗ്ഗീസ് പി പുന്നൂസ്, വിവിധ മനോരോഗങ്ങളെ പറ്റിയും ചീഫ് ഡിഫൻസ് കൗൺസൽ അഡ്വ.അനിൽ ഐക്കര, ദേശീയ നിയമ സേവന അതോറിറ്റിയുടെ മെൻറൽ ഹെൽത്ത് സ്കീം സംബന്ധിച്ചും ക്ലാസുകൾ നയിച്ചു. അരുൺ കൃഷ്ണ ആർ, അപർണ കൈലാസ്, ഹനൈൻ കെ എസ് തുടങ്ങിയവർ സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group