റോഡ് അടച്ച് പാർട്ടി സമ്മേളനം: എം വി ഗോവിന്ദൻ, ബിനോയ് വിശ്വം നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം

Spread the love

 

എറണാകുളം: തിരുവനന്തപുരം, വഞ്ചിയൂർ റോഡ് അടച്ച് പാർട്ടി സമ്മേളനം നടത്തിയ സംഭവത്തിൽ സിപിഎമ്മിന് തിരിച്ചടി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ നേതാക്കളോടും ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചു.

 

പൊതുഗതാഗതം തടസപ്പെടുത്തി, രാഷ്ട്രീയ പാർട്ടികൾ സമ്മേളനങ്ങളും മറ്റ് പാർട്ടി പരിപാടികളും നടത്തുന്ന വിവിധ സംഭവങ്ങൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.

 

വഞ്ചിയൂരിലെ പൊതുയോഗം പ്രതിഷേധത്തിന്റെ ഭാഗം പോലുമായിരുന്നില്ലെന്നും സാധാരണ ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയായിരുന്നുവെന്നും കോടതി വിമർശിച്ചു. എല്ലാ ദിവസവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നും അവ ചെറുതായി കാണാനാകില്ലെന്നും കോടതി കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group