ഡച്ചു പള്ളിയിലെ പെരുന്നാൾ നടത്തിപ്പിൽ ഹിന്ദുക്കളും: പെരുന്നാൾ കമ്മറ്റിയിലും ഹിന്ദുക്കൾ: ഇടവകയിലുള്ളത് ഒരേയൊരു ക്രിസ്ത്യൻ കുടുംബം:കൊല്ലം മണ്‍റോത്തുരുത്തിലെ മതസൗഹാർദം കാണേണ്ടതു തന്നെ

Spread the love

കൊല്ലം: മണ്‍റോത്തുരുത്തിലെ
കൊല്ലം: മണ്‍റോത്തുരുത്തിലെ പട്ടംതുരുത്ത് വെസ്റ്റ് വാർഡിലെ ഡച്ച്‌ പള്ളിയില്‍ (ഇടച്ചാല്‍ സെന്റ് മേരീസ് ദേവാലയം) ഇടവകക്കാരായി ആകെയുള്ളത് ഒരേയൊരു ക്രിസ്ത്യൻ കുടുംബം.
പള്ളിപ്പെരുന്നാള്‍ എത്തിയാല്‍ ആഘോഷമാക്കുന്നത് ഇവർക്കൊപ്പം സമീപവാസികളായ ഹിന്ദു കുടുംബങ്ങള്‍. പള്ളി അലങ്കരിക്കാനും സദ്യ ഒരുക്കാനും എഴുന്നള്ളത്ത് നടത്തിപ്പിനുമൊക്കെ മുൻപന്തിയിലുണ്ടാകും. തിരുന്നാള്‍ നടത്തിപ്പ് കമ്മിറ്റിയിലും ഹിന്ദുക്കളുണ്ട്.

video
play-sharp-fill

ഏപ്രിലിലാണ് ഡച്ച്‌ പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍. പഴയവീട്ടില്‍ റോബർട്ട്, ഭാര്യ കൊച്ചുത്രേസ്യ, മക്കളായ ജസ്മി, ജാൻസി എന്നിവരാണ് പള്ളി ഇടവകയിലെ ഏക ക്രിസ്ത്യൻ കുടുംബം. കൊല്ലം രൂപതയുടെ നിയന്ത്രണത്തിലാണ് പള്ളി.

പ്രദേശത്ത് യാത്രാസൗകര്യം കുറവായതിനാല്‍ മിക്കവരും മറ്റിടങ്ങളില്‍ ചേക്കേറിയതോടെയാണ് റോബർട്ടിന്റെ കുടുംബം മാത്രം ഇടവകയില്‍ അവശേഷിച്ചത്. പള്ളിയില്‍ നിത്യകുർബാനയോ പ്രാർത്ഥനയോ ഇല്ല. ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും മാത്രമാണുള്ളത്. ഈ ദിവസങ്ങളില്‍ മറ്റിടങ്ങളില്‍ നിന്നുള്ള വിശ്വാസികളും എത്താറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമ്മിച്ചത് പോർച്ചുഗീസുകാർ

എ.‌ഡി 1518ല്‍ പോർച്ചുഗീസുകാരാണ് പള്ളി നിർമ്മിച്ചത്. എ.‌ഡി 1668ല്‍ ഡച്ച്‌ മാതൃകയില്‍ പുനരുദ്ധരിച്ചു. 1878ല്‍ ഇന്നു കാണുന്ന രീതിയില്‍ പുതുക്കിപ്പണിതു. ഏറെക്കാലം ഡച്ചുകാരുടെ അധീനതയില്‍ ആയിരുന്നതിനാലാണ് ഡച്ചുപള്ളി എന്ന് അറിയപ്പെടുന്നത്. അള്‍ത്താരയും പള്ളിയുടെ മുൻഭാഗവും ഡച്ച്‌ ശൈലിയിലാണ്. പള്ളിയുടെ ഇരുവശവും പൂമുഖമുണ്ട്.

മുൻവശത്ത് കല്‍കുരിശ്. വലതുഭാഗത്ത് മാതാവിന്റെ തിരുസ്വരൂപം. കൊല്ലം രൂപതയുടെ ആദ്യ തദ്ദേശീയ ബിഷപ്പ് ഡോ.ജെറോം.എം. ഫെർണാണ്ടസാണ് നിലവിലെ രൂപകല്പന നിർവഹിച്ചത്.

”പൈതൃകവും മതസൗഹാർദ്ദ പാരമ്പര്യവും കൊണ്ട് സവിശേഷമാണ് ഡച്ചുപള്ളി. ജാതിമത ഭേദമന്യേ ഇവിടത്തെ ഇരുന്നൂറോളം കുടുംബങ്ങള്‍ മാതാവിന്റെ മക്കളായി നിലകൊള്ളുന്നു.