
കോട്ടയം: വ്യാപാരികളുടെയും വ്യവസായികളുടെയും വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തപ്പെടുന്ന സംസ്ഥാന ജാഥ.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് VKC മമ്മദ് കോയ ജനുവരി 13 ന് കാസർകോട് ഉദ്‌ഘാടനം ചെയ്യും.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു നയിക്കുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥ ജനുവരി 22 രാവിലെ 10 മണിക്ക് കോട്ടയത്ത് എത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുനക്കരയിൽ നൽകുന്ന സ്വികരണം വൻ വിജയമാക്കുന്നതിന് വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സംഘാടക സമിതി യോഗം സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയേൽ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് രാജേഷ് കെ മേനോൻ അധ്യക്ഷനായി സമിതി സംസ്ഥാന കമ്മിറ്റി അംഗം പി എ അബ്ദുൽ സലിം യോഗത്തിൽ സ്വാഗതം പറഞ്ഞു.
പുരോഗമന പ്രസ്ഥാനങ്ങളുടെ ജില്ല നേതാക്കളായ ബി ശശി കുമാർ [ഏരിയ സെക്രട്ടറി] , എം കെ പ്രഭാകരൻ [ജില്ല കമ്മിറ്റി അംഗം] അഡ്വ.ശ്രീജ അനിൽ [നഗരസഭ പ്രതിപക്ഷ നേതാവ് ] ബി ആഷിക്ക് SFI ജില്ല പ്രസിഡന്റ്, S.D രാജേഷ് CPIM AC അംഗം , പി എം രാജൻ നാട്ടകം ബാങ്ക് പ്രസിഡണ്ട് , പി സി ബിജു ടൗൺ Lcs , എം എസ് ബഷീർ .AC അംഗം,
സുനിൽ തോമസ് CITU ഏരിയ സെക്രട്ടറി, അതുൽ ജേക്കബ് dyfi ബ്ലോക്ക് പ്രസിഡന്റ് , അജിൻ കുരുവിള Dyfi ബ്ലോക്ക് സെക്രട്ടറി , കെ പി രാജു ഏരിയാ സെക്രട്ടറി CITU ഹെഡ് ലോഡ് , സച്ചിതാനന്ദനായിക്ക് പുത്തനങ്ങാടി Lc , രാഹുൽ പി ജയകുമാർ [കർഷക സംഘം ], വിഷ്ണു വി എസ് Dyfi മേഖല പ്രസിഡന്റ്, സമിതി ഏരിയ കമ്മിറ്റി അംഗങ്ങളായ ഷാൽ കുമാർ, റ്റി കെ സജീവ്, ആസാദ് കാരിയിൽ, മനോജ് കുമാർ ,സജീവ് വി ജി, പി കെ രാജു, റ്റി പി അബ്ദുള്ള, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
ഏരിയ ട്രഷറർ കെ റ്റി സൈമൺ യോഗത്തിന് നന്ദി രേഖപ്പെടുത്തി.



