
ഭോപ്പാല്‍ : കാമുകൻ മതം മാറ്റാൻ കൊണ്ടു പോകുന്നതിനിടെ ഇറങ്ങിയോടി പെണ്‍കുട്ടി . മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദാബ്രയിലാണ് സംഭവം.
കാമുകൻ അർമാൻ ഖാനാണ് 25 കാരിയായ യുവതിയെ മതം മാറ്റാൻ ശ്രമിച്ചത് . ഓടി രക്ഷപെട്ട് യുവതി പോലീസ് സ്റ്റേഷനിലാണ് എത്തിയത് .സംഭവത്തില്‍ അർമാൻ ഖാനെ അറസ്റ്റ് ചെയ്തു.
അഞ്ച് വർഷം മുൻപാണ് സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടിയുമായി അർമാൻ ഖാൻ ബന്ധം സ്ഥാപിക്കുന്നത് . യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും , ഇതിന്റെ ദൃശ്യങ്ങള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
പകർത്തി ബ്ലാക്ക് മെയില്‍ ചെയ്ത് അഞ്ച് വർഷമായി പീഡനം തുടരുകയും ചെയ്തു. അടുത്തിടെയാണ് അർമാൻ യുവതിയെ മതം മാറാൻ നിർബന്ധിക്കാൻ തുടങ്ങിയത് . ബന്ധു
സാഹിദ് ഖാനുമായി ചേർന്ന് യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ യുവതി ഇറങ്ങി ഓടുകയായിരുന്നു. രക്ഷപെട്ട യുവതി ദാബ്ര സിറ്റി പോലീസ് സ്റ്റേഷനിലാണ് എത്തിയത് . പിന്നാലെ അർമാൻ ഖാനെതിരെ പരാതി നല്‍കുകയായിരുന്നു



