സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാലിൽ സ്ലാബ് വീണു; മാലിന്യത്തിൽ അകപ്പെട്ട് യുവാവ്

Spread the love

തൃശൂർ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മാലിന്യത്തില്‍ അകപ്പെട്ട് യുവാവ്. ഏകദേശം 12 അടി താഴ്ചയുള്ള ടാങ്കില്‍ ഇറങ്ങി വൃത്തിയാക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് വീണാണ് അപകടം.

video
play-sharp-fill

 

കോൺക്രീറ്റ് സ്ലാബ് മുകളില്‍ നിന്ന് ഹരിയുടെ കാലിലേക്ക് വീഴുകയായിരുന്നു. ഇതോടെ കഴുത്തോളം സെപ്റ്റിക് ടാങ്ക് മാലിന്യത്തില്‍ യുവാവ് മുങ്ങി.

 

മലപ്പുറം സ്വദേശി ഹരി (32) ആണ് അപകടത്തില്‍പ്പെട്ടത്.തൃശൂർ നടത്തറ പഞ്ചായത്തിലെ ഇസാഫ് സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ബേക്കറി യൂണിറ്റിന് പിന്നിലെ സെപ്റ്റിക് ടാങ്ക് ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 വേസ്റ്റ് പമ്പ് ചെയ്ത് മാറ്റിയാണ് ഹരിയെ രക്ഷിച്ചത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ഫയർ ആന്‍റ് റെസ്ക്യൂ സംഘം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചു.