വളർത്തുനായ കുരച്ചതിന് അയൽക്കാർ ചേർന്ന് നായയുടെ ഉടമസ്ഥനെയും കുടുംബത്തിനെയും ആക്രമിച്ചു: 10 സ്ത്രീകൾക്കെതിരേ കേസ്: വീട് കൊള്ളയടിച്ചതായും പരാതി

Spread the love

താനെ: അയല്‍ക്കാരന്‍റെ വളർത്തുനായ കുരച്ചതില്‍ പ്രകോപിതരായ 10 സ്ത്രീകള്‍ അയല്‍ക്കാരനെയും കുടുംബാംഗങ്ങളെയും വീട്ടില്‍ കയറി ആക്രമിച്ചു.
കുടുംബത്തിന്‍റെ പരാതിയില്‍ പ്രതികളായ 10 സ്ത്രീകള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

video
play-sharp-fill

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണ്‍ മേഖലയിലെ അംബിവിലിയിലാണ് സംഭവം. കച്ചവടക്കാരന്‍റെ വളർത്തുനായ പ്രദേശത്ത് കുരക്കാൻ തുടങ്ങി. നിർത്താതെയുളള കുരയില്‍

അസ്വസ്ഥരായ പ്രതികള്‍ വീട്ടിലേക്ക് ഓടിക്കയറി അയല്‍ക്കാരനെയും ഭാര്യയെയും മകളെയും മർദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് നേരെ കല്ലെറിയുകയും വീട്ടുസാമാനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തതായി കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കച്ചവടക്കാരനും കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.