മകൻ മരിച്ചപ്പോൾ മരുമകൾക്ക് വീട്ടുഭരണം: പണത്തിനായി പ്രായമായ ഭർതൃമാതാവിനെയും പിതാവിനെയും പീഡിപ്പിക്കുന്നു: മരുമകളുടെ പീഡനം സഹിക്കവയ്യാതെ ദയാവധത്തിന് അനുമതി തേടി വൃദ്ധ ദമ്പതികൾ രാഷ്ട്രപതിക്ക് മുന്നിൽ

Spread the love

ഡല്‍ഹി: മരുമകളുടെ പീഡനത്തില്‍ മനംനൊന്ത് ദയാവധത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് അനുമതി തേടി വൃദ്ധ ദമ്പതികള്‍.
മധ്യപ്രദേശിലെ ദാമോയിലാണ് ഞെട്ടിക്കുന്ന സംഭവം.

ചൊവ്വാഴ്ച ദാമോ കളക്ടറേറ്റ് വളപ്പില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ്ങില്‍ വൃദ്ധദമ്പതികള്‍ എത്തുകയായിരുന്നു.
ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിഎം സുധീര്‍ കുമാര്‍ കൊച്ചാറിന് 75 വയസ്സുള്ള വൃദ്ധനാണ് രേഖാമൂലം അപേക്ഷ നല്‍കിയത്.

കത്ത് കണ്ട ഡിഎം സുധീര്‍ കുമാര്‍ കൊച്ചാര്‍ വൃദ്ധ ദമ്പതികളോട് ദയാവധത്തിന് പിന്നിലെ കാരണം ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും മരുമകളില്‍ നിന്നും തങ്ങള്‍ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച്‌ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

75 കാരനായ ചമന്‍ ലാല്‍ റായ്ക്വാര്‍ ജബേര തഹസില്‍ ബന്‍വാര്‍ ഗ്രാമത്തിലെ താമസക്കാരനാണ്. 16 വര്‍ഷം മുമ്പാണ് ഇവരുടെ മകന്‍ ജയന്ത് അനിതയെ വിവാഹം കഴിച്ചത്.
എന്നാല്‍ 2009ല്‍ മകന്‍ ജയന്ത് കുളത്തില്‍ മുങ്ങി മരിച്ചു. മകന്റെ മരണശേഷം മരുമകള്‍ അനിത ഭര്‍തൃമാതാവിന്റെ രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളുമായി സ്വന്തം വീട്ടിലേക്ക് പോയി.
കുറച്ച്‌ ദിവസത്തിന് ശേഷം മരുമകള്‍ ദമ്പതികളോട് പണം ആവശ്യപ്പെടാന്‍ തുടങ്ങി, പണം നല്‍കിയില്ലെങ്കില്‍ തന്നെയും ഭാര്യയെയും ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ചമന്‍ ലാല്‍ ആരോപിച്ചു.

അനിതയുടെ ശല്യം കൊണ്ട് മടുത്തെന്നും തനിക്ക് ഇനി ജീവിക്കണ്ടേന്നും താനും ഭാര്യയും വളരെ കഷ്ടപ്പെട്ടാണ് ജീവിതം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രായത്തില്‍ ഇനി പണിയെടുക്കാന്‍ കഴിയില്ല, ഇങ്ങനെയൊരവസ്ഥയില്‍ എങ്ങനെ ലക്ഷക്കണക്കിന് രൂപ മരുമകള്‍ക്ക് കൊടുക്കുമെന്നും അദ്ദേഹം ചോദിച്ചു

‘എനിക്ക് എന്റെ അച്ഛനില്‍ നിന്ന് കിട്ടിയ ഒന്നര ഏക്കര്‍ ഭൂമി എന്റെ രണ്ട് മക്കള്‍ക്കും തുല്യമായി നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ഇതിന് ശേഷവും മരുമകള്‍ അനിത ഞങ്ങളെ രണ്ടുപേരെയും തുടര്‍ച്ചയായി ശല്യം ചെയ്യുന്നുണ്ട്.
അതിനാല്‍ ഇപ്പോള്‍ എനിക്ക് ജീവിക്കാന്‍ താല്‍പ്പര്യമില്ല. എന്റെ അപേക്ഷ സ്വീകരിച്ച്‌ എന്നെ മരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.