ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ ബോധവത്കരണം: വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ മാതൃകാ പ്രവർത്തനം

Spread the love

വൈക്കം: വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ സപ്‌തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് അമൃത് മിഷനുമായി സഹകരിച്ച് നടത്തിയ ജലം

ജീവിതം പ്രോജക്ടിൻ്റെ ഭാഗമായി ഉദയനാപുരത്ത് തെരുവ് നാടകം നടത്തി.തുടർന്ന് പദയാത്ര, ജലശപഥം, ജലസ്രോതസ്സുകളുടെ സമീപത്തുള്ള പ്ലാസ്റ്റിക് ശേഖരണം, എന്നിവ

പൊതുജനങ്ങളുമായി സഹകരിച്ച് നടത്തി. ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെയും ജലദുരുപയോഗത്തിനെതിരെയും ബോധവൽക്കരണവും സംഘടിപ്പിച്ചു. ബോധവൽക്കരണ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടി വൈക്കം നഗരസഭ കൗൺസിലർ എൻ .അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ വി. വിദ്യ, അധ്യാപകരായ എസ്. സൂറത്ത് ,ഭാവനഗോപി , പ്രിൻസ്, രവീഷ് എന്നിവർ പ്രസംഗിച്ചു.