കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻ എംഎല്‍എ കെവി കുഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്.
5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീല്‍ നല്‍കിയത്. കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവരെ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ഇവരെ വിട്ടയക്കും.
കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനില്‍കുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തവും മുൻ എംഎല്‍എ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5
വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരൻ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികള്‍ ചെയ്ത കുറ്റവും ലഭിച്ച ശിക്ഷയും
ഒന്നാം പ്രതി- എ പീതാംബരൻ
കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍
ശിക്ഷ: ജീവപര്യന്തം
രണ്ടാം പ്രതി- സജി സി ജോർജ്
കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍
ശിക്ഷ: ജീവപര്യന്തം
മൂന്നാം പ്രതി- കെ എം സുരേഷ്
കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍
ശിക്ഷ: ജീവപര്യന്തം
നാലാം പ്രതി – കെ അനില്‍ കുമാർ
കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍
ശിക്ഷ: ജീവപര്യന്തം
അഞ്ചാം പ്രതി- ഗിജിന്‍
കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍
ശിക്ഷ: ജീവപര്യന്തം
ആറാം പ്രതി- ആർ. ശ്രീരാഗ്
കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍
ശിക്ഷ: ജീവപര്യന്തം
ഏഴാം പ്രതി – എ അശ്വിൻ
കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍
ശിക്ഷ: ജീവപര്യന്തം
എട്ടാം പ്രതി – സുബീഷ്
കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍
ശിക്ഷ: ജീവപര്യന്തം
പത്താം പ്രതി – ടി രഞ്ജിത്ത്
കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍,
തെളിവു നശിപ്പിക്കലും പ്രതികളെ സംരക്ഷിക്കലും
ശിക്ഷ: ജീവപര്യന്തം
പതിനഞ്ചാം പ്രതി – എ സുരേന്ദ്രൻ
കുറ്റങ്ങള്‍- കൊലപാതകം, ഗൂഡാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍, തെളിവു നശിപ്പിക്കലും പ്രതികളെ സംരക്ഷിക്കലും
ശിക്ഷ: ജീവപര്യന്തം
പതിനാലാം പ്രതി – കെ. മണികണ്ഠൻ
കുറ്റങ്ങള്‍-പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകല്‍
ശിക്ഷ : 5 വർഷം തടവും പിഴയും
ഇരുപതാം പ്രതി -കെ വി കുഞ്ഞിരാമൻ, മുൻ എംഎല്‍എ
കുറ്റങ്ങള്‍ – പൊലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ കടത്തിക്കൊണ്ടുപോകല്‍
ശിക്ഷ : 5 വർഷം തടവും പിഴയും
ഇരുപത്തൊന്നാം പ്രതി – രാഘവൻ വെളുത്തോളി
കുറ്റങ്ങള്‍ – പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകല്‍
ശിക്ഷ : 5 വർഷം തടവും പിഴയും
ഇരുപത്തിരണ്ടാം പ്രതി – കെ വി ഭാസ്കരൻ
കുറ്റങ്ങള്‍ – പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകല്‍
ശിക്ഷ : 5 വർഷം തടവും പിഴയും
നാദാപുരം കടമേരിയില്‍ വീട്ടിനകത്ത്