കേക്കിൽ മാരക വിഷം ചേർത്തു: 3 പേർ മരിച്ചു: ബന്ധുവായ സ്ത്രീ അറസ്റ്റിൽ: മുൻകൂട്ടിതയാറാക്കിയ കൊലപാതകമെന്ന് പോലീസ്: പിടിയിലായ സ്ത്രീയുടെ ഭർത്താവിന്റെ മരണവും അന്വേഷിക്കുന്നു

Spread the love

ടോറസ് :ക്രിസ്മസ് ആഘോഷത്തിനായി വീട്ടിലുണ്ടാക്കിയ കേക്ക് കഴിച്ച്‌ മൂന്ന് പേർ മരിച്ച സംഭവം, ബന്ധുവായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.
കേക്കില്‍ നിന്നും വിഷബാധയേറ്റതാണ് മരണ കാരണം. തെക്കൻ ബ്രസീലിലെ കടല്‍ത്തീര പട്ടണമായ ടോറസിലാണ് ഡിസംബർ 23 -ന് കേക്ക് കഴിച്ച്‌ മൂന്ന് സ്ത്രീകള്‍ മരിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യക്തികളുടെ രക്തത്തില്‍ ആർസെനിക് ഉണ്ടെന്ന് അധികൃതർ കണ്ടെത്തിയതായാണ് സിഎൻഎൻ ബ്രസീല്‍ റിപ്പോർട്ട് ചെയ്യുന്നത്. പ്രഥമ ദൃഷ്ടിയാല്‍ കൊലപാതകത്തിന്‍റെ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട സ്ത്രീകളുമായി അടുത്ത് ബന്ധമുള്ള മറ്റൊരു സ്ത്രീയെ അറസ്റ്റ് ചെയ്തത്.

അന്വേഷണത്തില്‍ ഇവർക്കെതിരായി ശക്തമായ തെളിവുകള്‍ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥൻ പത്രസമ്മേളനത്തില്‍ പറഞ്ഞു. പിടിയിലായ സ്ത്രീയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും കേക്ക് തയ്യാറാക്കിയ സ്ത്രീയുടെ മരുമകളാണ് ഇവരെന്നാണ് ബ്രസീലിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച്‌ പോലീസ് വിവരിക്കുന്നത് ഇങ്ങനെ; ഡിസംബർ 23 -ന് ക്രിസ്മസ് ആഘോഷങ്ങള്‍ക്കായാണ് കുടുംബാംഗങ്ങള്‍ ഒത്തുചേർന്നത്. ബ്രസീലിലെ പരമ്പരാഗത ക്രിസ്മസ് കേക്കായ ബോലോ ഡി നടാല്‍ ( Bolo de Natal) എന്ന കേക്ക് മുറിച്ച്‌ വിളമ്പുന്ന സമയത്ത് ഏഴു പേരാണ് മുറിയില്‍ ഉണ്ടായിരുന്നത്. അവരില്‍ ആറു പേർ കേക്ക് കഴിച്ചപ്പോള്‍ ഒരാള്‍ മാത്രം കഴിക്കാന്‍ വിസമ്മതിച്ചു. അത് ഇപ്പോള്‍ പിടിയിലായ സ്ത്രീയാണ്. കേക്ക് കഴിച്ച ആറ് പേരും പിന്നീട് രോഗബാധിതരായി, അവരില്‍ മൂന്നുപേർ മരിച്ചു.

ബ്രസീലിയൻ പരമ്പരാഗത ക്രിസ്മസ് കേക്കായ, ബോലോ ഡി നടാല്‍ തയ്യാറാക്കിയത് 60 -കാരിയായ സെലി ഡോസ് അൻജോസ് ആണ്. കേക്ക് കഴിച്ച ഇവരും ആശുപത്രിയില്‍ ഇപ്പോഴും ജീവന് വേണ്ടി പോരാടുകയാണ്. സെലിയുടെ രണ്ട് സഹോദരിമാരും മരുമകളുമാണ് കൊല്ലപ്പെട്ടത്.

കേക്ക് കഴിച്ചപ്പോള്‍ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് സെലി കേക്ക് കഴിക്കുന്നത് നിർത്താൻ എല്ലാവരോടും ആവശ്യപ്പെട്ടെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു. സെലി ഡോസ് അൻജോസിന്‍റെ പോലീസ് പിടിയിലായ മരുമകളാണ് കേക്കില്‍ വിഷം കലർത്തിയത് എന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ ഒരു ഒഴിഞ്ഞ കുപ്പി അടുക്കളയില്‍ നിന്നും കണ്ടെത്തിയത് പോലീസില്‍ സംശയം ജനിപ്പിച്ചു.

മാത്രമല്ല, സെലി ഡോസ് അൻജോസിന്‍റെ ഭര്‍ത്താവ് അസ്വാഭാവിക മരണത്തിന് കീഴടങ്ങിയിട്ട് രണ്ട് മാസം മാത്രമേ ആയിട്ടൊള്ളൂവെന്നതും പോലീസില്‍ സംശയമുണ്ടാക്കി. ഇദ്ദേഹത്തിന്‍റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചിന് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. അതേസമയം കൊലപാതകത്തിനുള്ള കാരണമെന്തെന്ന് വ്യക്തമല്ല,