വീരപ്പൻ്റെ ജന്മനാട്ടിലേയ്ക്ക് ഒരു യാത്ര ; ഗോപിനാഥം മുതൽ ഹൊഗ്ഗെനക്കൽ വെള്ളച്ചാട്ടം വരെ വനയാത്ര ; 22 കിലോമീറ്റർ ദൂരം സഞ്ചാരികൾക്കായി സഫാരി ഉടന്‍ തുടങ്ങും ; രണ്ട് വാഹനങ്ങളിലായി 25 പേരെ കൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ സംവിധാനം ; മുതിർന്നവർക്ക് 500 രൂപയും കുട്ടികൾക്ക് 300 രൂപയും ഫീസ്
മൈസൂരു : കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പൻ്റെ മരണത്തിന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, വീരപ്പൻ വിഹരിച്ചിരുന്ന സത്യമംഗലം വനത്തിലൂടെ വിനോദസഞ്ചാരികൾക്കായി കർണാടക വനംവകുപ്പ് സഫാരി ആരംഭിക്കുന്നു. ചാമരാജ് നഗറിലെ തമിഴ്നാട്-കർണാടക അതിർത്തിയിൽ വീരപ്പൻ ആധിപത്യം സ്ഥാപിച്ച 22 കിലോമീറ്റർ ദൂരം സഞ്ചാരികൾക്കായി സഫാരി ഉടന്‍ തുടങ്ങും.
വീരപ്പൻ്റെ ജന്മഗ്രാമമായ ഗോപിനാഥനിൽ നിന്ന് ആരംഭിക്കുന്ന സഫാരി, തമിഴ്നാട്-കർണാടക അതിർത്തിയിലെ ഹൊഗ്ഗെനക്കൽ വെള്ളച്ചാട്ടത്തിൽ അവസാനിക്കും. മുതിർന്നവർക്ക് 500 രൂപയും കുട്ടികൾക്ക് 300 രൂപയുമായിരിക്കും ഫീസ്.
‘ബ്രിഗൻഡ് ടൂറിസത്തിന്’ വിനോദസഞ്ചാരികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് വാഹനങ്ങളിലായി 25 പേരെ കൊണ്ടുപോകാൻ കഴിയുന്ന രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. രാവിലെയും വൈകുന്നേരവും രണ്ട് ട്രിപ്പുകൾ വീതമായിരിക്കും നടത്തുക. താമസത്തിനായി ഗോപിനാഥത്ത് ടെൻ്റ് കോട്ടേജുകളും തുറന്നിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൊഗനക്കലിൽ എത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് കണക്കുകൂട്ടൽ. 2024 ജനുവരിയിൽ 3,500 വിനോദസഞ്ചാരികളും മാർച്ചിൽ 9,381 വിനോദസഞ്ചാരികളും ഹോഗ്ഗെനക്കൽ വെള്ളച്ചാട്ടത്തിലെത്തി. ബന്ദിപ്പൂർ, കെ ഗുഡി, പിജി പാല്യ, അജ്ജിപുര, ഗോപിനാഥം എന്നിവയ്ക്കുശേഷം ആറാമത്തേതാണ് ഹൊഗ്ഗെനക്കലിലെ പുതിയ സഫാരി.