കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടി ; കിണറ്റില്‍ വീണ് ഒന്‍പതുകാരന് ദാരുണാന്ത്യം

Spread the love

കണ്ണൂര്‍: പാനൂരില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റില്‍ വീണ് മരിച്ചു. തൂവ്വക്കൂന്ന് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ഫസലാണ് മരിച്ചത്. ഒന്‍പത് വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഫസല്‍ ഭയന്നോടിയപ്പോള്‍ സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കിണറ്റില്‍ കണ്ടെത്തിയത്.

പുറത്തെടുത്ത കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group