സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിയുടെ കുത്തേറ്റ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്; അക്രമത്തിന് കാരണം മുൻ വൈരാഗ്യം; അക്രമം അഴിച്ചുവിട്ട മുൻ വിദ്യാർത്ഥി പോലീസ് കസ്റ്റഡിയിൽ

Spread the love

മലപ്പുറം: സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിയുടെ കുത്തേറ്റ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. മരവട്ടം ഗ്രേസ് വലി കോളേജിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

video
play-sharp-fill

കോളേജിലെ ബിബിഎ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. അക്രമം അഴിച്ചുവിട്ട മുൻ വിദ്യാർത്ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

മുൻ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ കുട്ടികൾ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. സംഭവത്തിൽ കാടാമ്പുഴ പൊലീസ് അന്വേഷണമാരംഭിച്ചു.