video
play-sharp-fill
ബെഡിൽ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ  ഇരുന്നു, ഇൻഫെക്ഷൻ കൂടിയിട്ടില്ല, മകനോട് നിയമസഭ സമ്മേളനത്തെ കുറിച്ച് സംസാരിച്ചു; വിഐപി ​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസിനെ സന്ദർശിച്ച് മന്ത്രി വീണ ജോർജ്

കൊച്ചി: കൊച്ചിയിൽ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി ​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ സന്ദർശിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്.

എംഎൽഎയുടെ ആരോ​ഗ്യ സ്ഥിതി മെച്ചപ്പെട്ടെന്ന് വീണ ജോർജ് അറിയിച്ചു.

ഉമ തോമസ് ബെഡിൽ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നെന്നും ഇൻഫെക്ഷൻ കൂടിയിട്ടില്ല എന്നത് വളരെ ആശ്വാസകരമാണെന്നും വീണ ജോർജ് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവിൽ തുടരും. മകനോട് നിയമസഭ സമ്മേളനത്തെ കുറിച്ച് എംഎൽഎ സംസാരിച്ചെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.