video
play-sharp-fill
അഗസ്ത്യാർകൂടം ട്രക്കിങ് ; ആദ്യഘട്ട ഓൺലൈൻ ബുക്കിങ് നാളെ മുതൽ ; ഇത്തവണത്തെ ബുക്കിങ് തുക 2700 രൂപ

അഗസ്ത്യാർകൂടം ട്രക്കിങ് ; ആദ്യഘട്ട ഓൺലൈൻ ബുക്കിങ് നാളെ മുതൽ ; ഇത്തവണത്തെ ബുക്കിങ് തുക 2700 രൂപ

തിരുവനന്തപുരം: ഈ വർഷത്തെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 20ന് ആരംഭിക്കും. നാളെ (ജനുവരി 8) മുതൽ ആദ്യഘട്ട ബുക്കിങ് ഓൺലൈൻ ആയി ആരംഭിക്കും. കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.  agasthyarkoodam-trekking-online-booking

ഫെബ്രുവരി 22 വരെയാണ് ട്രക്കിങ്. മൊത്തം 2700 രൂപയാണ് ഇത്തവണത്തെ ബുക്കിങ് തുക. ഇതിൽ 2200 രുപ ട്രക്കിങ് ഫീസും 500 രൂപ ഇക്കോ സിസ്റ്റം മാനേജ്മെന്‍റ് ഫീസുമാണ്. രാവിലെ 11 മണിക്ക് ഓൺലൈൻ ബുക്കിംങ് ആരംഭിക്കും. അക്ഷയകേന്ദ്രങ്ങൾ മുഖേനയും ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ട്രക്കിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം.

സന്ദർശകരുടെ സൗകര്യാർഥം ഈ വർഷത്തെ ബുക്കിങ് മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചത്. ജനുവരി 20 മുതൽ 31 വരെയുള്ള ട്രക്കിങ്ങിന് ജനുവരി എട്ടിനും ഫെബ്രുവരി ഒന്നു മുതൽ 10 വരെയുള്ള ട്രക്കിങ്ങിന് ജനുവരി 21നും ഫെബ്രുവരി 11 മുതൽ 22 വരെയുള്ള ട്രക്കിങ്ങിന് ഫെബ്രുവരി മൂന്നിനുമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള മാർഗനിർദേശങ്ങൾ സന്ദർശകർ കർശനമായും പാലിക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group