ചൈനീസ് വൈറസ്; നിക്ഷേപകര്‍ക്കു നഷ്ടം 11 ലക്ഷം കോടി

Spread the love

മുംബൈ : ചൈനയിൽ വൈറസ് വ്യാപിച്ചതും മറ്റു രാജ്യങ്ങളിൽ വൈറസ് സാന്നിധ്യം അറിയിച്ചതും പല മേഖലകളെയും ബാധിച്ചു തുടങ്ങുന്നുണ്ട്. ചൈനയിലെ വൈറസ് വ്യാപനത്തിന്‍റെ ഭീതിയില്‍ തകർന്ന് ഇന്ത്യൻ ഓഹരി വിപണിയും. സെന്‍സെക്സും നിഫ്റ്റിയും 1.5 ശതമാനം ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്.ഇതോടെ നിക്ഷേപകർക്ക് 11 ലക്ഷം കോടി രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്.

 

 

വൈറസ് ആശങ്ക നിക്ഷേപകരെ വില്‍പ്പനക്കാരാക്കി മാറ്റിയതും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് വിപണിയെ വീഴ്ത്തിയത്.രാവിലെ സെൻസെക്സ് ഉയർന്ന നിലയില്‍ ആരംഭിച്ചെങ്കിലും ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) റിപ്പോർട്ട് ചെയ്തതോടെ നിക്ഷേപകർ ഭീതിയിലായി.

 

നിഫ്റ്റി 1.6 ശതമാനം ഇടിഞ്ഞ് 23,616ലും സെന്‍സെക്സ് 1.59 ശതമാനം ഇടിഞ്ഞ് 77,964ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. ഇതോടെ ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം 9.92 ലക്ഷം കോടി കുറഞ്ഞ് 439.86 ലക്ഷം കോടിയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പൊതുമേഖല ബാങ്ക്, മെറ്റല്‍സ്, റിയല്‍ എസ്റ്റേറ്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ധനകാര്യ സേവനം തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ക്ക് കനത്ത നഷ്ടമാണ് നേരിട്ടത്. ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്‌ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, ടാറ്റ മോട്ടോഴ്സ്, പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ഓഹരികളിലെ കനത്ത ഇടിവാണ് സൂചികകളെ ബാധിച്ചത്.