
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ സ്ഥാനത്തു നിന്ന് വിരമിച്ച് ശിഷ്ടകാലമായ അഞ്ച് മാസം ഹിമാലയത്തില്‍ ധ്യാനമിരിക്കുന്നെന്നും അതിന് ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഈ പ്രഖ്യാപനം. ഈ പത്രസമ്മേളനം കമ്മീഷണറെന്ന നിലയില്‍ തന്റെ അവസാനത്തെതായിരിക്കുമെന്നും രാജീവ് കുമാർ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന് നടക്കുമെന്നും 8 ന് വോട്ടെണ്ണല്‍ നടത്തി ഫലപ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ ബിഹാർ, ഝാർഖണ്ഡ് കാഡറിലെ ഐഎഎസുകാരനായ രാജീവ് കുമാർ (64) ഡല്‍ഹി സെൻ്റ് സ്റ്റീഫൻസ് കോളേജിലും ഡല്‍ഹി സർവ്വകലാശാലയിലും വിദ്യാഭ്യാസം നേടിയ ശേഷം 1983ലാണ് സിവില്‍ സർവ്വീസില്‍ ചേരുന്നത്.
ബിഹാറില്‍ ദിയോഘറിലെ എസ്ഡിഎമ്മായാണ് ആദ്യ നിയമനം. ആർബിഐയില്‍ സേവനം നടത്തിയ അദ്ദേഹം 2017 മുതല്‍ 2020 വരെ കേന്ദ്രധനകാര്യ സെക്രട്ടറിയായിരുന്നു.
2022 മെയ് 15 നാണ് രാജീവ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചത്.1960 ഫെബ്രുവരി 19 ന് യുപിയിലെ അംരോഹ ജില്ലയില്‍ ഹസൻപൂർ പട്ടണത്തില്‍ രാജീവ് കുമാർ ജനിച്ചത്.