
കൊല്ലം: കരുനാഗപ്പള്ളിയിൽ 6.306 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. 4.150 കിലോഗ്രാം കഞ്ചാവുമായി ഒച്ചിറ സ്വദേശി സാബു (51), 2.156 കിലോഗ്രാം കഞ്ചാവുമായി വള്ളികുന്നം സ്വദേശി അസ്ലം ഷാ (26) പിടികൂടി.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് ചില്ലറ നടത്തിവരുന്ന സംഘത്തിലെ അംഗങ്ങൾ. കൊല്ലം എക്സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസിൻ്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ ദിലീപ് എസ്ഐ പിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് സംഘവും കൊല്ലം എക്സൈസ് ഇൻറലിജൻസ് വിഭാഗവും സംയുക്തമായാണ് കഞ്ചാവ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group